Specials Election 2019

ഏഴാംഘട്ട വോട്ടെടുപ്പ് നാളെ: ഇന്ന് നിശ്ശബ്ദ പ്രചാരണം

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ് പാര്‍ട്ടികള്‍. 59 മണ്ഡലങ്ങളിലേക്ക് നാളെയാണ് പോളിങ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിക്കും.