Specials Election 2019

വി.എസിനെയും ധനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് സി.ദിവാകരൻ

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെയും തോമസ് ഐസക്കിനെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ. വി.എസ്. സർക്കാരിന്റെ കാലത്ത് സി.പി.ഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകൾ അനാവശ്യമായി വൈകിപ്പിച്ചെന്നും സി.ദിവാകരൻ കുറ്റപ്പെടുത്തി. ഭരണപരിഷ്ക്കാര വേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡി. സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.