Specials Election 2019

ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരണം: നാളത്തെ പ്രതിപക്ഷ യോഗം മാറ്റിവച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരണത്തിന് നാളെ ചേരാനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവച്ചു. എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് അനുകൂലമായെങ്കിലും ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. ശരദ് പവാറും ചന്ദ്രബാബു നായിഡുവുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സോണിയഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുമായി നിശ്ചയിച്ച കൂടിക്കാഴ്ച ബി.എസ്.പി അദ്ധ്യക്ഷ മായാവതി റദ്ദാക്കി.