News Politics

തിരഞ്ഞെടുപ്പ് കേസ് കുമ്മനം രാജശേഖരന്‍ പിന്‍വലിക്കില്ല; വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് വൈകും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സീറ്റ് ഒഴിഞ്ഞെങ്കിലും കെ മുരളീധരനെതിരായ തിരഞ്ഞെടുപ്പ് കേസ് കുമ്മനം രാജശേഖരന്‍ പിന്‍വലിക്കില്ല. നാമനിര്‍ദേശ പത്രികയില്‍ ബാധ്യത മറച്ചുവച്ചതിലെ സത്യം അറിയാതെ പിന്മാറില്ലെന്ന് കുമ്മനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന് കുമ്മനം.