Specials Election 2019

മുസ്ലീം ലീഗിനെതിരെ കള്ളവോട്ട് ആരോപണവുമായി എല്‍ഡിഎഫ്

കണ്ണൂര്‍: മുസ്ലീം ലീഗിനെതിരെ കള്ളവോട്ട് ആരോപണവുമായി എല്‍ഡിഎഫ്. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ മാടായി പഞ്ചായത്തില്‍ പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത്. യു.ഡി.എഫ് ഭരിക്കുന്ന മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 69, 70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.