Specials Election 2019

എക്‌സിറ്റ് പോള്‍ ഫലങ്ങളെ തളളിക്കളഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളെ തളളിക്കളഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ജനങ്ങളുടെ തീരുമാനത്തിലാണ് വിശ്വാസം എന്ന് പറഞ്ഞാണ് വിപരീതഫലം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളെ ഇടത് സ്ഥാനാര്‍ത്ഥികള്‍ പ്രതിരോധിക്കുന്നത്. ബിജെപി ലോക്‌സഭയിലും അക്കൗണ്ട് തുറക്കുമെന്ന പ്രവചനത്തിലാണ് ആശങ്കകളേറെയും. ബിജെപിക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച 2004ലെ എക്‌സിറ്റ് പോള്‍ ഫലത്തിലെ ചരിത്രവും വിജയ പ്രതീക്ഷ കൈവിടാതിരിക്കാന്‍ കാരണമാകുന്നു.