Specials Election 2019

എല്‍ഡിഎഫ് സീറ്റ് വിഭജനം; ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പതിനാറ് സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും മത്സരിക്കാനാണ് ധാരണ. സീറ്റ് നല്‍കാനാകില്ലെന്ന് മറ്റ് ഘടകകക്ഷികളെ സിപിഎം നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായാണ് ചര്‍ച്ചകള്‍ നടന്നത്.