Specials Election 2019

കൈ'യില്‍ താമരയേന്തി ടോം വടക്കന്‍

തൃശൂര്‍: കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള ടോം വടക്കന്റെ ശ്രമം പരാജയപ്പെട്ടതും കോണ്‍ഗ്രസ് വിടാനുള്ള കാരണമായെന്നാണ് സൂചന. ചാലക്കുടിയില്‍ ടോം വടക്കന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം എത്രമാത്രം ഫലം കാണുമെന്ന് കാത്തിരിക്കേണ്ടി വരും.