Specials Election 2019

വിജയത്തിനായി അയ്യന്റെ സഹായം തേടി സ്ഥാനാര്‍ത്ഥികള്‍ സന്നിധാനത്ത്

ശബരിമല: തിരഞ്ഞെടുപ്പ് ഫലം അടുത്തതോടെ നേതാക്കള്‍ അയ്യപ്പ സന്നിധിയില്‍. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാണ് ശബരിമലയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലാകട്ടെ രാഹുല്‍ഗാന്ധിയുടെ വിജയത്തിനായുള്ള നെയ്‌ത്തേങ്ങയുമായിട്ടായിരുന്നു വരവ്.