Specials Election 2019

സര്‍ക്കാര്‍ രൂപീകരണത്തില്‍ മഹാഗഡ്ബന്ധന്‍ നിലപാട് എന്ത്

സര്‍ക്കാര്‍ രൂപീകരണത്തില്‍ മഹാഗഡ്ബന്ധന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. എന്നും വിലപേശലിനുള്ള ഇടം ഒഴിച്ചിടുന്ന മായാവതി ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാഹുലും സോണിയയുമായി മായാവതി നടത്താന്‍ തീരുമാനിച്ച ചര്‍ച്ച പിന്‍വലിച്ചത് പോലും അത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.