Specials Election 2019

മലബാറില്‍ ഫലത്തെ ചൊല്ലി പാര്‍ട്ടികള്‍ ഉദ്വേഗത്തില്‍

കോഴിക്കോട്: ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും ശ്രദ്ധിച്ച മത്സരങ്ങളാണ് വടക്കന്‍ കേരളത്തില്‍ നടന്നത്. വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ പൊതുവെയുള്ള ഇടതു സ്വഭാവം ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന കണക്ക് കൂട്ടലുകളിലാണ് ഇടതുമുന്നണി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അടിയൊഴുക്കുകളിലാണ് യു.ഡി.എഫ് പ്രതീക്ഷ.