Specials Election 2019

മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് എന്ന് എക്‌സിറ്റ് പോള്‍ ഫലം

മലപ്പുറം പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ജയമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് 49 ശതമാനം വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന് 36 ശതമാനം വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണന് 8 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ 48 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തുമെന്നും 36 ശതമാനം വോട്ടുകള്‍ നേടി പി.വി അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.ടി രമ 11 ശതമാനം വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ഫലം പറയുന്നു.