Specials Election 2019

ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, എറണാകുളത്ത് ഹൈബി ഈഡന്‍

ചാലക്കുടി മണ്ഡലത്തില്‍ 46 ശതമാനം വോട്ടുകള്‍ നേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ വിജയം നേടുമെന്നും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ ഇന്നസെന്റ് 37 ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തുമെന്നും എക്‌സിറ്റ്‌ഫോള്‍ ഫലം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ 12 ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 42 ശതമാനം വോട്ടുകള്‍ നേടുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് 34 ശതമാനം വോട്ടുകള്‍ നേടുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം 17 ശതമാനം വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നു.