Specials Election 2019

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ തന്നെയെന്ന് എക്‌സിറ്റ് പോള്‍ ഫലം

കൊല്ലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ 48 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന് 39 ശതമാനം വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സാബു വര്‍ഗ്ഗീസിന് 12 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.