Specials Election 2019

തിരുവനന്തപുരത്ത് എന്‍.ഡി.എ അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടി ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് ജിയോവൈഡ് എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 34 ശതമാനം വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന് 26 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു.