Specials Election 2019

പ്രചാരണത്തിന് അവസാനം കുറിച്ച് പ്രധാനമന്ത്രി മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പങ്കെടുത്തു. 'പ്രാപ്തിയുള്ള സര്‍ക്കാരാണെങ്കില്‍ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടത്താന്‍ കഴിയും. അപൂര്‍വ്വമായേ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരാറുള്ളൂ. 2019ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരും', പ്രധാനമന്ത്രി പറഞ്ഞു. പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി നന്ദി അറിയിച്ചു. 'ജനാധിപത്യത്തിന്റെ ശക്തി എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പണ്ട് തെരഞ്ഞെടുപ്പിനായി ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, റംസാനും ഐപിഎല്ലും മറ്റെല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല', മോദി പറഞ്ഞു.