Specials Election 2019

വോട്ടെണ്ണും മുമ്പേ: ദേശീയം തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക്, കാര്‍ഷിക മേഖലയിലെ അതിരൂക്ഷമായ പ്രതിസന്ധി. കര്‍ഷക പ്രക്ഷോഭങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍. പിടിച്ചാല്‍ കിട്ടാത്ത വിലക്കയറ്റം. ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് നമ്മള്‍ കരുതിയ ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലേയ്ക്ക് വരുമ്പോള്‍ പോളിങ് ബൂത്തിലേയ്ക്ക് പോയ ഒരു വോട്ടറെ ഈ ഘടകങ്ങള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ മോദി സർക്കാരിന്റെ ഭരണകാലത്തെ കാർഷികമേഖലയുടെ തളർച്ചയും തൊഴിലില്ലായ്മയും തിരഞ്ഞെടുപ്പിൽ എന്തു സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇഴകീറിപരിശോധിക്കുകയാണ് ഈ ചർച്ചയിൽ. വളർച്ചയോ തളർച്ചയോ. പങ്കെടുക്കുന്നവർ: മാത്യു കുഴൽനാടൻ, എ.എ. റഹിം, എം.എസ്. കുമാർ, ജോസഫ് സി.മാത്യു എന്നിവർ. 

വോട്ടെണ്ണും മുമ്പേ- തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി.