Specials Election 2019

എന്‍ഡിഎ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് ഒരു ദിവസം ശേഷിക്കെ എന്‍ ഡി എ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്ന യോഗം സര്‍ക്കാര്‍ രൂപികരണ സാധ്യത ചര്‍ച്ച ചെയ്യും. അതിനിടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വീണ്‌പോകരുതെന്നും, വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും പ്രിയങ്കാ ഗാന്ധി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.