Specials Election 2019

മത്സരിക്കാനില്ല, പാര്‍ട്ടിയില്‍ ചുണക്കുട്ടികള്‍ വേറെയുണ്ട്: നിഷ ജോസ്.കെ മാണി

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജോസ് കെ.മാണിയുടെ ഭാര്യ നിഷ. മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ചുണക്കുട്ടികള്‍ വേറെയുണ്ട്. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ഒരിക്കലും പറയില്ല. ആര് മത്സരിച്ചാലും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും നിഷ ജോസ്.കെ മാണി പറഞ്ഞു.