Specials Election 2019

എക്‌സിറ്റ് പോളുകളില്‍ കാണാത്ത അടിയൊഴുക്കുകള്‍ പത്തനംതിട്ടയിലുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ എക്‌സിറ്റ് പോളുകളില്‍ കാണാത്ത അടിയൊഴുക്കുകള്‍ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കെ സുരേന്ദ്രന്‍. യു.ഡി എഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ ചിലരുടെ സ്വപ്നം മാത്രമാണന്നു കെ സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. എല്ലാ കണക്കുകളും തെറ്റിക്കുന്ന ഫലം പത്തനംതിട്ടയില്‍ ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.