Specials Election 2019

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും ജനപക്ഷവും എന്‍ഡിഎയില്‍ ചേര്‍ന്നു

പത്തനംതിട്ട: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും ജനപക്ഷവും എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സത്യ കുമാര്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ആചാരവും വിശ്വാസവും എന്‍ഡിഎ സംരക്ഷിക്കുമെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും ഉറപ്പുള്ളതിനാല്‍ ആണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജ് സാഹസികനായ നേതാവാണെന്ന് ആയിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായം. ഇനി എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് പി സി ജോര്‍ജിനെ തീരുമാനം. അതേസമയം തന്നെ മകന്‍ ഷോണ്‍ ജോര്‍ജ് ആണ് കേരള ജനപക്ഷം സെക്കുലര്‍ യഥാര്‍ത്ഥ നേതാവ് എന്നും താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.