Specials Election 2019

പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്ക്

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്ക്. മുന്നണി പ്രവേശനത്തെ കുറിച്ച് ബിജെപി ദേശീയ നേതാക്കളുമായി ജനപക്ഷം നേതൃത്വം നടത്തിയ ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. പത്തനംതിട്ട മണ്ഡലം ജയിക്കാന്‍ പി.സി ജോര്‍ജിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. നാല് ദിവസത്തിനകം എന്‍ഡിഎ പ്രവേശനത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.