Specials Election 2019

പോലീസ് പോസ്റ്റല്‍വോട്ട് തിരിമറി; പഞ്ചാബില്‍ തിര. ഡ്യൂട്ടിയിലുള്ള പോലീസുകാരെ തിരികെ വിളിച്ചു

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ആരോപണം നേരിടുന്ന നാല് പോലീസുകാരെ പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മടക്കി വിളിച്ചു. ഇവര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ക്രമക്കേടന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സംഘം ഇവരുടെ മൊഴി എടുക്കും. വട്ടപ്പാറ പോസ്റ്റ് ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ എത്തിയതായി കണ്ടെത്തിയതില്‍ ആരോപണം നേരിടുന്ന മണിക്കുട്ടന്‍ എന്ന പോലീസുകാരനും മടങ്ങിയെത്തുന്നവരില്‍ ഉള്‍പ്പെടുന്നു.