Specials Election 2019

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ആരോപണ വിധേയരുടെ പരാതിയും അന്വേഷിക്കും

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ആരോപണ വിധേയരായ പോലീസുകാരുടെ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ബാലറ്റ് ലഭിക്കാതെ വോട്ടവകാശം നിഷേധിക്കപ്പെട്ടു എന്നാണ് പരാതി. ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് പരാതികള്‍ കൈമാറുക.