Specials Election 2019

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചരടുവലി

ബെംഗളൂരു: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ തകൃതി. ബിജെപി മുന്നണി കേന്ദ്രത്തില്‍ അധികാര തുടര്‍ച്ച നേടുകയാണെങ്കില്‍ കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ എന്ത് വില കൊടുത്തും തുടരണമെന്ന് ആഗ്രഹിക്കുകയാണ് കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ പ്രവചനം ഫലിക്കുകയാണെങ്കില്‍ അടുത്ത് ഓപ്പറേഷന്‍ കമലയ്ക്കുള്ള അവസരം ഒരുക്കുകയാണ് അണിയറിയില്‍ ബിജെപി.