Specials Election 2019

ബി.ജെ.പി പ്രചാരണത്തിന് പ്രഗ്യാസിങ് താക്കൂറും

ഭോപ്പാല്‍: മധ്യപ്രദേശിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി ഇത്തവണ വിവാദ സന്യാസിനി പ്രഗ്യാ സിങ് താക്കൂറും പ്രചാരണത്തിനിറങ്ങും. മാലെഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തയായ ഇവര്‍ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചു. ശബരിമല പ്രക്ഷോഭം കേരളത്തില്‍ കമ്യൂണിസ്റ്റുകളുടെ നാശത്തിന് വഴിവയ്ക്കുമെന്ന് പ്രഗ്യാ സിങ് ഭോപ്പാലില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.