Specials Election 2019

ഗോഡ്‌സയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് പ്രഗ്യാ സിങ്ങ് താക്കൂര്‍

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് പ്രഗ്യാ സിങ്ങ് താക്കൂര്‍. ഗോഡ്‌സെ തീവ്രവാദിയെന്ന വിശേഷിപ്പിച്ചവര്‍ക്ക്   തിരഞ്ഞെടുപ്പില്‍ യോജിച്ച മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ്ങ് താക്കൂര്‍ പറഞ്ഞു. ബിജെപി രാജ്യത്തിന്റെ ആത്മാവിന് മുറിവേല്‍പ്പിച്ചിരിക്കുന്നതായി കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രഗ്യാ സിംങ്ങിന്റെ പ്രസ്താവനയെ അപലപിച്ച ബിജെപി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഗോഡ്‌സെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണെന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമലഹാസന്റെ പ്രസ്തവനയോട് പ്രതികരിക്കുകയായിരുന്നു പ്രഗ്യാ സിങ്ങ് താക്കൂര്‍.