Specials Election 2019

കാസര്‍കോട്ടെ ബൂത്തുകളില്‍ റീപോളിങ് പുരോഗമിക്കുന്നു

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ ഒരു മണി വരെ 40 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. പിലാത്തറിയില്‍ ക്യൂ നില്‍ക്കുന്നവരോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ടഭ്യര്‍ത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വരണാധികാരിക്ക് പരാതി നല്‍കി. കഴിഞ്ഞ തവണ വോട്ട് നഷ്ടപ്പെട്ട കെ.ജെ ഷാര്‍ലറ്റ് വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബഹളം വച്ചു.