Specials Election 2019

കണ്ണൂരില്‍ കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ് തുടരുന്നു

കണ്ണൂര്‍: കള്ളവോട്ട് നടന്ന കണ്ണൂരിലെ കുന്നിരിക്ക, പാമ്പുരുത്തി ബൂത്തുകളില്‍ ഉച്ചവരെ 45 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കുന്നിരിക്കയില്‍ വോട്ടിങ് യന്ത്രം തകരാറിലായതും കാമ്പാനിയന്‍ വോട്ട് അനുവദിക്കാത്തതും അടക്കം നിരവധി തര്‍ക്കങ്ങളുണ്ടായി. കൂടുതല്‍ കള്ളവോട്ട് പാമ്പുരുത്തിയില്‍ സമാധാനപരമായാണ് വോട്ടിങ് പുരോഗമിക്കുന്നത്.