Specials Election 2019

ശബരിമല: ടിക്കാറാം മീണയ്ക്ക് വിമര്‍ശനവുമായി സുഷ്മ സ്വരാജ്

ന്യൂഡല്‍ഹി: ടിക്കാറാം മീണയ്‌ക്കെതിരെ സുഷ്മ സ്വരാജ്. അയ്യപ്പന്റെ പേര് പ്രസംഗത്തില്‍ പരാമര്‍ശിച്ച സുരേഷ്‌ ഗോപിയ്ക്ക് നോട്ടീസ് നല്‍കിയ നടപടി ശരിയായില്ലെന്ന് സുഷ്മ സ്വരാജ് പറഞ്ഞു. വിശ്വസിക്കുന്ന ദൈവത്തിന്റെ പേരു പോലും പറയാനാകില്ലേ എന്നും സുഷ്മ സ്വരാജ് ചോദിച്ചു. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടെടുത്തത് ബിജെപി മാത്രമാണെന്നും കേന്ദ്രമന്ത്രി സുഷ്മ സ്വരാജ് പറഞ്ഞു.