Specials Election 2019

ബംഗാളില്‍ പ്രചാരണം വെട്ടിക്കുറച്ച തിര. കമ്മീഷനെതിരെ പ്രതിഷേധവുമായി തൃണമൂലും കോണ്‍ഗ്രസും

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കടുത്ത പ്രതിഷേധവുമായി ആയി കോണ്‍ഗ്രസും തൃണമൂലും. സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളില്‍ 2 തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ധൈര്യമുണ്ടെങ്കില്‍ തന്റെ റാലി തടയാന്‍ മോദി മമതയെ വെല്ലുവിളിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പില്‍ രാവിലെ പത്ത് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മമതയുടെ വിശ്വസ്തനായ എഡിജിപി രാജീവ് കുമാര്‍ പാലിച്ചില്ല.