Specials Election 2019

മധ്യകേരളത്തില്‍ ഏഴില്‍ അഞ്ചിടത്ത് വിജയം ഉറപ്പെന്ന് യു.ഡി.എഫ്

കൊച്ചി: മധ്യകേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ഇത്തവണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ നേടിയ അഞ്ചും നിലനിര്‍ത്താമെന്ന് എല്‍ഡിഎഫും കണക്ക് കൂട്ടുന്നുണ്ട്. ബിജെപിക്ക് തൃശൂരില്‍ അട്ടിമറി പ്രതീക്ഷയാണുള്ളത്.