Specials Election 2019

വിജയപ്രതീക്ഷയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: ആറ്റിങ്ങലിലും പത്തനംതിട്ടയിലും ഇടുക്കിയിലും ചാലക്കുടിയിലും വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. കോട്ടയത്ത് വിജയിച്ചതായി തോമസ് ചാഴികാടനും, തന്റെ വിജയത്തില്‍ കോണ്‍ഗ്രസ് പോലും ഞെട്ടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും പറയുന്നു. അനായാസ വിജയമാണ് ബെന്നി ബെഹനാന്‍ ചാലക്കുടിയില്‍ പ്രതീക്ഷിക്കുന്നത്. റെക്കോഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ പറഞ്ഞു.