Specials Election 2019

ടോം വടക്കന്റെ ബിജെപി പ്രവേശനം; സീറ്റ് പോകുമെന്ന ആശങ്കയില്‍ നേതാക്കള്‍

തിരുവനന്തപുരം: ടോം വടക്കന്‍ ബിജെപിയിലെത്തിയതോടെ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന ആശങ്കയിലാണ് സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. എ ക്ലാസ് സീറ്റായ തൃശൂര്‍ സീറ്റ് ടോം വടക്കന് മത്സരിക്കാന്‍ ദേശീയ നേതൃത്വം നല്‍കിയാല്‍ സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാകും. അതേസമയം, ആര്‍എസ്എസ് പട്ടികയില്‍ ഇല്ലാത്തയാള്‍ക്ക് സീറ്റ് നല്‍കുന്നതിനോട് സംഘത്തിനും എതിര്‍പ്പുണ്ടാകും.