Specials Election 2019

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി അറിയിച്ച് ടിക്കാറാം മീണ

കൊച്ചി: പോസ്റ്റല്‍ വോട്ട് അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി അറിയിച്ച് ടിക്കാറാം മീണ. ഒരു പോലീസുകാരന്റെ ശബദരേഖ മാത്രം വച്ചുള്ള അന്വേഷണം പോരെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. വിതരണം ചെയ്ത എല്ലാ പോസ്റ്റല്‍ ബാലറ്റിനെക്കുറിച്ചും അന്വേഷിക്കണമെന്നും മീണ. ഡിജിപിയ്ക്ക് നല്‍കിയ ആദ്യ കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു. വെറും മൂന്ന് പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇവിടെ നടന്നിരിക്കുന്നത്. സമഗ്രമായ അന്വേഷണം തന്നെ വേണമെന്ന ആവശ്യമാണ് ടിക്കാറാം മീണ ഉന്നയിക്കുന്നത്.