Specials Election 2019

വോട്ടെണ്ണും മുമ്പേ, സംസ്ഥാനങ്ങളിലൂടെ- തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

രാജ്യത്ത് ബിജെപി ഭരണത്തില്‍ തുടരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ കൂട്ടിയും കിഴിച്ചും മുന്നണികള്‍ കാത്തിരിപ്പിലാണ്. ഉത്തര്‍ പ്രദേശില്‍ തിരിച്ചടിയുണ്ടായാലും ഹിന്ദി ഹൃദയഭൂമിയിലെ മറ്റ് സംസ്ഥാനങ്ങളില്‍ 2014 ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിശ്വാസത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തി ബിജെപി ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതോടൊപ്പം ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലുണ്ടാകുന്ന മാറ്റവും. ഇടതുപക്ഷത്തെ ഇല്ലാതാക്കി തൃണമൂല്‍ ഭരണം കയ്യാളുന്ന ബംഗാളിനെയും കാവി പുതപ്പിക്കാന്‍ കഴിഞ്ഞെന്ന എക്‌സിറ്റ് പോള്‍ പ്രവചനം ഭരണം നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമത്തിന് ഉത്തേജനമാകുന്നുമുണ്ട്. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി. വോട്ടെണ്ണും മുമ്പേ, സംസ്ഥാനങ്ങളിലൂടെ.