Specials Election 2019

കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട്; റീപോളിങ്ങിന് സാധ്യത

തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ റീപോളിങ്ങിന് സാധ്യത. വിഷയത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് തീരുമാനമെടുക്കും. കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ നാലു ബൂത്തുകളിൽ ഈ ഞായറാഴ്ച റീപോളിങ് നടക്കുമെന്നാണ് സൂചന.