വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു
തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 28 ശതമാനമാണ് പോളിങ്. ഡി.എം.കെ സ്ഥാനാര്‍ത്ഥി കതിര് ആനന്ദിന്റെ വീട്ടില്‍ നിന്നും സുഹൃത്തിന്റെ സ്ഥാപനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതിനെ തുടര്‍ന്നായിരുന്നു വെല്ലൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.