Specials Election 2019

ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് ധാരണ പ്രതിസന്ധിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഇടത് കോണ്‍ഗ്രസ് ധാരണ വീണ്ടും പ്രതിസന്ധിയില്‍. പുരുലിയ, ബസീര്‍ഹട്ട് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമന്‍ മിത്ര പറഞ്ഞു. ധാരണ ആയില്ലെങ്കില്‍ റായ്ഗഞ്ചിലും മൂര്‍ഷിദാബാദിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും സോമന്‍ മിത്ര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.