Gulf News

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദ് അന്തരിച്ചു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദ് അന്തരിച്ചു. എഴുപത്തിയൊന്‍പതു വയസായിരുന്നു. അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണ തലപ്പത്തിരുന്ന വ്യക്തിയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസിന്റെ പിന്‍ഗാമിയെ മൂന്ന് ദിവസത്തിനകം തെരഞ്ഞെടുക്കും. ഒമാന്‍ എന്ന രാജ്യത്തെ ഇന്ന് കാണുന്ന വിധത്തിലേക്ക് വളര്‍ത്തിയെടുത്ത നേതാവാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് അല്‍ സൈദ്. ക്യാന്‍സര്‍ ബാധിച്ചു കഴിഞ്ഞ കുറെ നാളുകളായി ചികത്സയിലായിരുന്നു. ബെല്‍ജിയത്തിലെ ചികത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് സുല്‍ത്താന്‍ ഖാബൂസ് ഒമാനിലേക്ക് മടങ്ങിയത്. സുല്‍ത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.