Gulf News

നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ

ന്യൂസിലാന്റ്‌ മന്ത്രി പ്രിയങ്കാ രാധാകൃഷ്‌ണന്‍, വ്യവസായി സിദ്ദിഖ്‌ അഹമ്മദ്‌ എന്നിവര്‍ ഉള്‍പ്പെടെ നാല്‌ മലയാളികള്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹരായി. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ സ്വന്തം വ്യക്തിത്വം ശക്തിപ്പെടുത്തിയെന്ന്‌‌ പ്രവാസി ഭാരതീയ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ കൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.