Gulf News

മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ച തീരുമാനം സ്വാഗതം ചെയ്ത് പ്രവാസി സംഘടനകള്‍

ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക് ഏകീകരിച്ച എയര്‍ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസി സംഘടനകള്‍. മൃതദേഹം തൂക്കിനോക്കി പണം ഈടാക്കുന്ന പ്രാകൃത രീതി അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രവാസി സംഘടനകള്‍ പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ നിശ്ചയിച്ച നിരക്ക് കൂടുതലാണെന്ന പരാതിയും ചില സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.