Gulf News

കൊറോണ വൈറസ്: കുവൈറ്റില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കടുത്ത നടപടിയെന്ന് അധികൃതര്‍

കുവൈറ്റില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് അധികൃതര്‍. കുവൈത്തില്‍ കൊറോണ വൈറസ് ബാധിതര്‍ ആശുപത്രിയിലുണ്ടെന്ന തെറ്റായ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റ് അതിര്‍ത്തി കവാടങ്ങളിലും ശക്തമായ നിരീക്ഷണമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.