Gulf News

കൊറോണ വൈറസ്: സൗദിയില്‍ 30 മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍; പ്രത്യേക മുറിയിലേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എപ്പോഴെങ്കിലും എത്തിക്കുന്ന ഭക്ഷണം മുറിയുടെ വാതിലിനു പുറത്തും മറ്റും വെച്ച് പോകുകയാണ്. ഇതിനിടെ ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍.