Gulf News

സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസല്ല

റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് ബാധിച്ചിരിക്കുന്നത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം. 2012ല്‍ കണ്ടെത്തിയ മെഴ്‌സിന് കാരണമായ കൊറോണ വൈറസാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാവിധേയമാണ്.