Gulf News

മാതൃകാപരമായ സുരക്ഷാ മുന്‍കരുതലുമായി എമിറേറ്റ്‌സ്

ദുബായ്: കൊറോണ കാലത്ത് വലിയ സുരക്ഷാ മുന്‍കരുതലുമായാണ് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തുന്നത് മുതല്‍ യാത്ര അവസാനിക്കുന്നത് വരെ മാതൃകാപരമായ സുരക്ഷാ മുന്‍കരുതല്‍ നടപ്പാക്കുന്നു. ദുബായിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ എമിറേറ്റ്‌സിന്റെ സര്‍വീസ്.