Gulf News

കുവൈറ്റില്‍ ഇന്ത്യക്കാരായ ഗാര്‍ഹിക തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി

കുവൈറ്റില്‍ ഇന്ത്യക്കാരായ ഗാര്‍ഹിക തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. വീട്ടുവേലക്കാര്‍, കാര്‍ ഡ്രൈവര്‍, ശുചീകരണ തൊഴിലാളികള്‍, അവിദഗ്ദ്ധരായ തൊഴിലാളികള്‍ തുടങ്ങിയവരുടെ മിനിമം വേതനമാണ് 100 ദിനാര്‍ ആയി പുനര്‍ നിശ്ചയിച്ചത്. ജനുവരി മുതല്‍ ഇത് പ്രാബല്യത്തിലായതായി ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിലൂടെ അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.