Gulf News

കുവൈറ്റില്‍ കൂടുതല്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കാന്‍ നീക്കം

ഇറാന്‍ അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കൂടുതല്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കാന്‍ നീക്കം. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഗള്‍ഫ് അമേരിക്കന്‍ പ്രതിരോധ സമിതിയുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം കുവൈറ്റിലും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിന് തീരുമാനമായത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.