Gulf News

സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ആഗോളസുറിയാനി സഭ പരമാധ്യക്ഷന്‍

സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പ്രശംസനീയമെന്ന് ആഗോളസുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ. ഭൂരിപക്ഷം വരുന്ന സഭാ വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യം വിഷമം ഉണ്ടാക്കുന്നു. താന്‍ കേരളത്തില്‍ വന്ന് താമസിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണ് എന്നും ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ ദുബായിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.