Gulf News

കുവൈത്തില്‍ കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നു

കുവൈത്തില്‍ കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നു. ചൊവ്വാഴ്ച 8 മരണം റിപ്പോര്‍ട്ട് ചെയ്തു. 844 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊറോണ വ്യാപനവും മരണ നിരക്കും കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിന് അടിയന്തിര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 50 മുതല്‍ 100 ദിനാര്‍ വരെ പിഴ ഈടാക്കും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.